January 16, 2026

വിൽപ്പനയ്ക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മദ്യവിൽപ്പനക്കാരൻ എക്സൈസ് പിടിയിൽ 

Share

 

കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കാക്കവയൽ തെനേരി ഭാഗത്ത് നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിനും വിൽപ്പനക്കുവേണ്ടി മദ്യം സൂക്ഷിച്ച കുറ്റത്തിനും മദ്യവിൽപ്പനക്കാരനായ വയോധികനെ അറസ്റ്റ് ചെയ്തു.

 

കാക്കവയൽ തെനേരി സ്വദേശി വട്ടോലിൽ വീട്ടിൽ ജോസഫ് (67) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എക്സൈസ് ഇൻ്റലിജൻസിൽ നിന്നും ഉള്ള വിവരവും ഉണ്ടായിരുന്നു.

ഇയാളിൽ നിന്നും 3.700 ലിറ്റർ വിദേശമദ്യവും മദ്യവിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും, മദ്യവിൽപ്പനക്കായി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

 

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, അനന്തുമാധവൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിബിത, പ്രസന്ന എന്നിവർ പങ്കെടുത്തു.

മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.