January 16, 2026

11 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

Share

 

പടിഞ്ഞാറത്തറ: എക്‌സൈസ് കമ്മീഷണറുടെ മദ്യം മയക്കുമരുന്നു ഹോട്ട്‌സ്‌പോട്ട് കേന്ദ്രീകരിച്ചു പ്രത്യേക പരിശോധനകള്‍ നടത്തുന്നതിനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് വയനാട് എക്‌സൈസ് ഇന്റലിജിന്‍സും വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡും പടിഞ്ഞാറത്തറ കൊക്കലാ, ആലക്കണ്ടി എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ പടിഞ്ഞാറത്തറ ബപ്പനം വാളാരം കുന്നു കൊക്കലയില്‍ വെച്ച് 11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി മീത്തല്‍ മുടന്നയില്‍ വീട്ടില്‍ സുധീഷ് വി.കെ (43) എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനകളില്‍ എക്‌സൈസ് ഇന്റലിജന്‍സിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡുമാരായ സുരേഷ് വേങ്ങലികുന്നേല്‍, സി വി ഹരിദാസന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി കൃഷ്ണന്‍കുട്ടി, അനീഷ് എ.എസ്, വിനോദ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ പ്രസാദ് കെ, എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ വിജിത്ത് കെ,ജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് രഘു എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മിഥുന്‍.കെ, സുധീഷ്.വി, വിഷ്ണു എം.ഡി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷാനിയ യു എന്നിവരും പങ്കെടുത്തു.

 


Share
Copyright © All rights reserved. | Newsphere by AF themes.