കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഇന്ന് പുലർച്ചെ ഓട്ടോ ഡ്രൈവർ ആണ് കടുവയെ കണ്ടതായി അറിയിച്ചത്. റോഡു മുറിച്ചു കടക്കുന്ന കടുവയെ കണ്ടെന്നാണ് പറയുന്നത്. ജനവാസ മേഖലയിൽ കടുവയെ കണ്ടെന്ന വിവരം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. വനപാലകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.