January 8, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ 

Share

 

മാനന്തവാടി ജില്ലാ ഗവ. നഴ്സ‌ി ങ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപക തസ്തികയിലേയ്ക്കുള്ള കൂടിക്കാഴ്ച ജനുവരി എട്ടിന് രാവിലെ 11-ന് പ്രിൻസിപ്പൽ ഓഫീസിൽ. സർക്കാർ നഴ്‌സിങ് കോളേജിൽ നിന്ന് എംഎസ്‌സി നഴ്സ‌ിങ്, കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സ്വകാര്യ കോളേജുകളിൽ നിന്ന് നഴ്‌സിങ് പൂർത്തിയാക്കിയ കെഎൻഎംസി രജിസ്ട്രേഷനുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

ഫോൺ: 04935 246434.

 

 

പനമരം ഗവ. ഹയർ സെക്കൻഡറിയിൽ എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി എട്ടിന് രാവിലെ 10.30 ന്. ഫോൺ : 9961324644

 

മീനങ്ങാടി ഗവ. ഹയർസെക്കൻ ഡറി സ്കൂൾ പ്ലസ്‌ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്എസ്‌ടി പൊളിറ്റിക്കൽ സയൻസ് (സീനിയർ) നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂളിൽ.

 

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതന വ്യവസ്ഥയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ ജനുവരി എട്ടിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.