യുവാവിനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി : സഹോദരിയുടെ മകളുടെ ഭര്‍ത്താവ് അറസ്റ്റിൽ
കമ്പളക്കാട് : കുറുമ്പാലക്കോട്ടയിൽ മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ അടിപിടിയിൽ ഒരാൾ മരിച്ചു. കുറുമ്പാലക്കോട്ട കരടിക്കുഴി പണിയ ഉന്നതിയിലെ കേശവൻ (45) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കേശവന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവായ ജ്യോതിഷ് (30) എന്ന യുവാവാണ് പട്ടിക കൊണ്ട് അടിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും കേശവന്‍ മരിച്ചിരുന്നു. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ജ്യോതിഷിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഗീതയാണ് കേശവൻ്റെ ഭാര്യ.
