December 31, 2025

പുതുവത്സരാഘോഷം ; ഇന്ന് ബാറുകളും ബിയർ വൈൻ പാർലറുകളും രാത്രി 12 മണിവരെ : ഇളവുനല്‍കി ഉത്തരവ്

Share

 

ബാറുകള്‍ ഇന്ന് രാത്രി 12 മണി വരെ പ്രവർത്തിക്കും. ബിയർ വൈൻ പാർലറുകള്‍ക്കും പ്രവർത്തിക്കാം. പുതുവത്സരാഘോഷം പരിഗണിച്ചാണ് സർക്കാർ പ്രവർത്തന സമയം നീട്ടി നല്‍കിയത്. ഇളവ് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.

 

സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.

 

രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ സംസ്ഥാനത്തെ പ്രവര്‍ത്തന സമയം. ഇതില്‍ ഒരു മണിക്കൂറിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്. വിവിധ ബാറുകള്‍ പുതുവത്സരം പ്രമാണിച്ച്‌ വലിയ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാലാണ് പ്രവര്‍ത്തന സമയം നീട്ടണം എന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.