December 29, 2025

കേരള ഹൈക്കോടതിയില്‍ അറ്റന്‍ഡറാവാം : നേരിട്ടുള്ള നിയമനം

Share

 

 

1. ഹൈക്കോടതിയില്‍ നേരിട്ടുള്ള നിയമനം

 

കേരള ഹൈക്കോടതിയില്‍ 7 ഒഴിവുകളില്‍ നേരിട്ടുള്ള നിയമനം നടത്തുന്നു. ജനുവരി 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.hckrecruitment.nic.in.

 

തസ്തിക, യോഗ്യത, ശമ്ബളം :

* ടെലിഫോണ്‍ ഓപറേറ്റർ: പ്ലസ്ടു ജയം/തത്തുല്യം അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ് ഡിപ്ലോമ, 6 മാസ പരിചയം, ഇംഗ്ലിഷ് -മലയാളം-ഹിന്ദി ഫ്ലുവൻസി , 31,100-66,800 രൂപ.

* ഡ്യൂപ്ലിക്കേറ്റർ ഓപറേറ്റർ: പത്താം ക്ലാസ്/തത്തുല്യം, 25,100-57,900 രൂപ.

* അറ്റൻഡർ ഗ്രേഡ് II: പത്താംക്ലാസ്/ തത്തുല്യം, 24,400-55,200 രൂപ.

* ഹെല്‍പർ: പത്താം ക്ലാസ്/തത്തുല്യം, ഐ.ടി.ഐ സർട്ടിഫിക്കറ്റ്/തത്തുല്യം, 23,700-52,600 രൂപ .

* ബൈൻഡർ: എട്ടാം ക്ലാസ് ജയം/തത്തുല്യം, 26,500-60,700 രൂപ.

 

പ്രായം: 02.01.1989 നും (ടെലിഫോണ്‍ ഓപറേറ്റർ-02.01.1987) 01.01.2007നും ഇടയില്‍ ജനിച്ചവരാകണം (അർഹർക്ക് ഇളവ്).

 

തിരഞ്ഞെടുപ്പ്: ടെസ്റ്റ്, ഇന്റർവ്യൂ മുഖേന.

 

പരീക്ഷാ ഫീസ്: ഡൂപ്ലിക്കേറ്റർ ഓപറേറ്റർ, അറ്റൻഡർ: 600. ഹെല്‍പർ: 500. ബൈൻഡർ: 650. ടെലിഫോണ്‍ ഓപറേറ്റർക്ക് ഫീസില്ല.

 

സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാൻ ഉപയോഗിച്ചോ ഓണ്‍ലൈനായോ ഫീസ് അട യ്ക്കാം. പട്ടികവിഭാഗം, തൊഴില്‍രഹിതരായ ഭിന്നശേഷിക്കാർക്കു ഫീസില്ല.

 

കാലിക്കറ്റില്‍ പരീക്ഷ, ഫലം, വിജ്ഞാപനം; കേരളയില്‍ പ്രാക്ടിക്കല്‍ വെെവോ; അറിയാം ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകള്‍- December 25

 

2. ഐ.ഒ.സിയില്‍ 394 നോണ്‍ എക്സിക്യൂട്ടീവ്

 

ഇന്ത്യൻ ഓയില്‍ കോർപറേഷൻ ലിമിറ്റഡിന്റെ അസം, ബിഹാർ, ഗുജറാത്ത്, ബംഗാള്‍, യുപി, ഹരിയാന, ഒഡിഷ എന്നിവിടങ്ങളിലെ റിഫൈനറീസ്, പൈപ്പ്ലൈൻ ഡിവിഷനുകളില്‍ നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിലായി 394 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.iocl.com.

 

ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്, ജൂനിയർ ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂനിയർ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് തസ്തികകളിലാണ് അവസരം.

 

3. സിഡിറ്റില്‍ 45 പ്രൊജക്റ്റ് സ്റ്റാഫ്

 

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ വിവിധ പ്രൊജക്റ്റുകള്‍ക്കു കീഴിലായി 45 ഒഴിവില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

വെബ്സൈറ്റ്: www.careers.cdit.org.

 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്ബളം:

 

* സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ (പി.എച്ച്‌.പി): ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി (സി.എസ്/ഐ.ടി), 5 വർഷ പരിചയം, 50 വയസ്, 60,000-80,000 രൂപ.

 

* സോഫ്റ്റ്വെയർ എൻജിനീയർ (പി.എച്ച്‌.പി): ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി (സി.എസ്/ഐ.ടി), 2 വർഷ പരിചയം അല്ലെങ്കില്‍ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (സി.എസ്/ഐ.ടി/ ഇലക്‌ട്രോണിക്സ്)/ബി.സി.എ/ബി.എസ്.സി (സി.എസ്/ഐ.ടി/ഇലക്‌ട്രോണിക്സ്), 3 വർഷ പരിചയം, 50 വയസ്, 44,000-60,000 രൂപ.

 

* സോഫ്റ്റ്വെയർ എൻജിനീയർ

 

(ഫുള്‍ സ്റ്റാക് ഡെവലപ്പർ): ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി (സി.എസ്/ഐ.ടി), ഒരു വർഷ പരിചയം അല്ലെങ്കില്‍ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (സി.എസ്/ഐ.ടി/ ഇലക്‌ട്രോണിക്സ്)/ബി.സി.എ/ബി.എസ്.സി (സി.എസ്/ഐ.ടി/ഇലക്‌ട്രോണിക്സ്), 2 വർഷ പരിചയം: 50 വയസ്, 44,000-60,000 രൂപ.

 

* സോഫ്റ്റ്വെയർ ഡെവലപ്പർ (പി.എച്ച്‌.പി) -കാറ്റഗറി ക, സോഫ്റ്റ്വെയർ ടെസ്റ്റർ – കാറ്റഗറി I: ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി (സി.എസ്/ഐടി), ഒരു വർഷ പരിചയം, 40 വയസ്, 31,000-37,800 രൂപ.

 

*സോഫ്റ്റ്വെയർ ഡെവലപ്പർ (പി.എച്ച്‌.പി) -കാറ്റഗറി II: 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (സി.എസ്/ ഐ.ടി/ ഇലക്‌ട്രോണിക്സ്)/ബി.സി.എ/ബി.എസ്.സി (സി.എസ്/ഐ.ടി/ഇലക്‌ട്രോണിക്സ്), ഒരു വർഷ പരിചയം, 40 വയസ്, 28,040-34,190 രൂപ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.