ആറാം ദിനവും കുതിച്ചുയര്‍ന്ന് സ്വര്‍ണവില : ഇന്ന് കൂടിയത് 560 രൂപ
സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിനവും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയിലും പവന് 560 രൂപ വര്‍ധിച്ച് 1,02,680 രൂപയിലുമാണ് വ്യാപാരം. ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
ക്രിസ്മസ് ദിനത്തില്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു വില. ബുധനാഴ്ചയും വില ഉയര്‍ന്നിരുന്നു; അന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂട്ടി പവന്‍ വില 1,01,880 രൂപയായി.
വെള്ളിവിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി 240 രൂപയായാണ് വെള്ളിവില.
ആഗോള വിപണിയിലും സ്വര്‍ണവില ശക്തമായി ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 4,505.55 ഡോളറായാണ് ഇന്നത്തെ വില. ഇന്ന് മാത്രം 26.02 ഡോളറിന്റെ (0.58%) വര്‍ധനവുണ്ടായി. ഈ വര്‍ഷം മാത്രം ആഗോളവിപണിയില്‍ സ്വര്‍ണത്തിന് 70.83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ വില 4,535.30 ഡോളറായി ഉയര്‍ന്നു; ഇന്ന് 32.50 ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ധനവുണ്ടായി.
ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യു.എസ്. കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടങ്ങിയ ഘടകങ്ങളാണ് വിലക്കുതിപ്പിന് പിന്നിലെന്നാണ് വിപണി വിലയിരുത്തല്‍.
