എസ്ബിഐയില്‍ 996 ഒഴിവുകള്‍ ; ജനുവരി 5 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിവിധ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 996 ഒഴിവുകളാണുള്ളത്. ഇതില്‍ വിപി വെല്‍ത്ത് (SRM) തസ്തികയില്‍ 506 ഒഴിവുകളും, എവിപി വെല്‍ത്ത് (RM) തസ്തികയില്‍ 206 ഒഴിവുകളും, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 284 ഒഴിവുകളുമാണുള്ളത്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം ആവശ്യമാണ്. ഫിനാന്‍സ്/മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ എംബിഎ ഉള്ളവര്‍ക്കും NISM, CFA തുടങ്ങിയ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ജോലിക്ക് തസ്തിക അനുസരിച്ച് പ്രതിവര്‍ഷം 6.20 ലക്ഷം രൂപ മുതല്‍ 44.70 ലക്ഷം രൂപ വരെ ശമ്ബളം ലഭിക്കാം.
2025 മെയ് 1 അടിസ്ഥാനമാക്കി വിപി തസ്തികയ്ക്ക് 26-42 വയസ്സും, എവിപി തസ്തികയ്ക്ക് 23-35 വയസ്സും, എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 20-35 വയസ്സുമാണ് പ്രായപരിധി. അഞ്ച് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബാങ്കിന് ആവശ്യമെങ്കില്‍ ഇത് നാല് വര്‍ഷത്തേക്ക് കൂടി പുതുക്കിയേക്കാം.
പൊതുവിഭാഗം, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 750 രൂപയാണ് ഫീസ്. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി 2026 ജനുവരി 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
