ജില്ലയിൽ കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്- പുതുവത്സര വിപണികള്‍ ആരംഭിച്ചു : നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍
മാനന്തവാടി : ക്രിസ്മസ്-പുതുവത്സര ആഘോഷവേളയില്‍ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനതിന് കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണികള്‍ ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയ ക്രിസ്മസ് പുതുവത്സര വിപണി ജനുവരി ഒന്ന് വരെ ഉണ്ടാകും.
ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണ വിപണികളിലൂടെ ലഭ്യമാക്കും. ദിനേശ്, റെയ്ഡ്കോ, മില്‍മ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നോണ്‍ സബ്സിഡി ഇനങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഓഫര്‍ വിലകളില്‍ ലഭ്യമാകും. കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലെത്തിക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ എന്നിവയ്ക്കും പ്രത്യേകം വിലക്കുറവ് ഉണ്ട്.
