വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
ലക്കിടി : ക്രിസ്തുമസ്,പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലാ അതിർത്തിയായ ലക്കിടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ കടത്തുകയായിരുന്ന എം.ഡി. എ. യുമായി യുവാവ് അറസ്റ്റിലായി. 2.33ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി പയ്യപ്പള്ളി വീട്ടിൽ അഖിൽ ഡൊമിനിക്ക് ( 25) എന്നയാളാണ് പിടിയിലായത്. കൽപ്പറ്റ എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജിഷ്ണു.ജി സിവിൽ എക്സൈസ് ഓഫീസർമാരായ
വിഷ്ണു കെ. കെ, അരുൺ പി.ഡി, സജിത്ത് പി.സി, മുഹമ്മദ് മുസ്തഫ വനിതാ സിവിൽ സിബിജ എന്നിവരും ഉണ്ടായിരുന്നു.
