December 19, 2025

ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു

Share

 

ബത്തേരി : ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു. നൂൽപ്പുഴ കരിപ്പൂര് കല്ലൂർകുന്ന് ഉന്നതികളിലെ സുനീഷ് (24), ബിജു( 22 ) എന്നിവരാണ് മരിച്ചത്.

 

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൂലങ്കാവിലാണ് അപകടം. സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

 


Share
Copyright © All rights reserved. | Newsphere by AF themes.