ചീയമ്പത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്
പുൽപ്പള്ളി : പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോയി തിരികെ വരുന്ന വഴി കാട്ടാനയുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്കേറ്റു. ചീയമ്പം 73 ഉന്നതിയിലെ മാച്ചി (60) ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. പശുവിനെയും കൊണ്ട് മാച്ചിയും മകളും വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ കാട്ടാന തുമ്പികൈയാല്‍ മാച്ചിയെ തട്ടി വീഴ്ത്തുകയായായിരുന്നുവെന്ന് മകള്‍ പറഞ്ഞു.
കാലിന് പരിക്കേറ്റ മാച്ചിയെ പുല്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ മാനന്തവാടിയിലേക്ക് പോകാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ബന്ധുക്കള്‍ പറഞ്ഞു.
