കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി : താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
മാനന്തവാടി : കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. എടയൂർകുന്ന് വിദ്യാഗോപുരത്തിൽ അക്ഷയ്ക്കാണ് പരിക്കേറ്റത്
തൃശ്ശിലേരി കാക്കവയൽ വച്ചാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇരുപത് അടിയോളം താഴ്ചയിലേക്ക് മറിയുകയും പിന്നിലിരുന്ന അക്ഷയ്ക്ക് നട്ടെല്ലിന് പരിക്ക് ഏൽക്കുകയും ചെയ്തു. അക്ഷയ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്.
