November 28, 2025

മധ്യവയസ്‌കനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി ; ആത്മഹത്യയെന്ന് നിഗമനം

Share

 

മാനന്തവാടി : മധ്യവയസ്‌കനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി പായോട് വരിക്കമാക്കില്‍ റോജന്‍ (51) ആണ് മരിച്ചത്. മുമ്പ് പായോടില്‍ ചുമട്ടുതൊഴിലാളിയായിരുന്ന റോജന്‍ നിലവില്‍ തനിച്ചായിരുന്നു താമസം. ദിവസങ്ങള്‍ക്ക് മുന്‍പ് പാന്‍ക്രിയാസ് അസുഖത്തെ തുടര്‍ന്ന് ചികിത്സ നടത്തിയിരുന്നു. അതിന് ശേഷം ഇദ്ധേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ഭാര്യയേയും മക്കളേയും ഒഴിവാക്കി തനിച്ച് താമസിച്ച് വരികയുമായിരുന്നു.

 

മാനസിക വിഭ്രാന്തിമൂലം ഇടയ്ക്ക് അക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്നതിനാല്‍ ചികിത്സ സൗകര്യം ഒരുക്കാനായി തയ്യാറെടുത്ത് വരികയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് മരണകാര്യം പുറത്തറിയുന്നത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഭാര്യ സീന ദ്വാരക പാസ്റ്ററല്‍ സെന്ററിലാണ് ജോലി ചെയ്ത് വരുന്നത്. അഭിന്‍, ആന്‍മരിയ എന്നിവര്‍ മക്കളാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.