ഒറ്റയടിക്ക് 640 രൂപ കൂടി ; സ്വര്‍ണവില 94,000ലേക്ക് : രണ്ടുദിവസത്തിനിടെ വർധിച്ചത് 2000 രൂപ
സ്വർണത്തിന് ഒരു ദിവസം വിലകുറഞ്ഞാല്‍ അടുത്ത ദിവസം ഒരു കുതിപ്പുണ്ടാകും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നവംബർ 24 ന് ഉണ്ടായ വില കുറച്ചിലിന് പിന്നാലെ ഇന്നലെ സ്വർണവില കുതിച്ചുയർന്നിരുന്നു. ഇന്നിതാ വീണ്ടും കുതിപ്പ് തുടരുകയാണ് പൊന്ന്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് ഒരു പവന് 93,800 എന്ന നിലയിലാണ് ഇപ്പൊ സ്വർണം. ഇന്നലെ 1400 രൂപ കൂടി ഒരു പവന് 93,160 രൂപയായിരുന്നു വില. ഇതിലാണ് വർധനവുണ്ടായിരിക്കുന്നത്.
ഈ വര്‍ഷം തന്നെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ കരുതുന്നത്. അതേസമയം, പണിക്കൂലി കൂടി കൂട്ടി ആഭരണങ്ങള്‍ക്ക് പലപ്പോഴും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വില്‍പന നടക്കുന്നത്. ഒക്ടോബറിലായിരുന്നു സ്വർണം അതിന്റെ റെക്കോർഡ് വില തൊട്ടത്. 97,000 രൂപയിലെത്തിയ പൊന്ന് ആ മാസം തന്നെ ഒരു ലക്ഷം കടക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.
