മയക്കുമരുന്ന് ഗുളികളുമായി യുവാവ് എക്സൈസ് പിടിയിൽ
കൽപ്പറ്റ : എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറും പാർട്ടിയും കൽപ്പറ്റ എമിലി ഭാഗത്ത് നടത്തിയ പരിശോധനയിൽ 25 ഗ്രാം പാസ്മോ പ്രോക്സിവോൺ പ്ലസ് ടാബ്ലറ്റ്സ് കൈവശം വച്ച കുറ്റത്തിന് കൽപ്പറ്റ തുർക്കി സ്വദേശി മാടായി വീട്ടിൽ മുഹമ്മദ് മൻസൂർ( 35) എന്നയാളെ അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജിഷ്ണു. ജി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ.വി.കെ,
പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി. പി, സുനിൽകുമാർ എം സുനിൽകുമാർ എം. എ, ഷാജി ഷാജി പി. അനീഷ്. എ. എസ് സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, ശ്രീജിത്ത്. ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന ടി.ജി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
