January 10, 2026

വമ്പൻ കുതിപ്പിൽ സ്വര്‍ണവില : ഒറ്റയടിക്ക് കൂടിയത് 1400 രൂപ ; 93,000 ന് മുകളില്‍

Share

 

ചാഞ്ചാടുന്ന സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്. ഗ്രാമിന് 175 കൂടി 11,645 രൂപയും പവന് 1,400 കൂടി 93,160 രൂപയുമായി. അന്താരാഷ്ട്ര മാർക്കറ്റില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,142.75 ഡോളറാണ് വില.

 

ഒക്ടോബർ 17നാണ് കേരളത്തില്‍ സ്വർണം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ പവൻ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബറില്‍ 13നായിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം സ്വർണവിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ പവന്റെ വില.

 

ഇന്നലെ ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,470 രൂപയായിരുന്നു. പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയുമായിരുന്നു. ശനി, ഞായർ ദിവസങ്ങളില്‍ ഗ്രാമിന് 11, 535രൂപയും പവന് 92,280 രൂപയുമായിരുന്നു വില.

 

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യയില്‍ സ്വർണവില തീരുമാനിക്കുന്നത്. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ -രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.