പത്താം ക്ലാസുകാർക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി ; ഐബിയില്‍ 362 ക്ലര്‍ക്ക് ഒഴിവുകള്‍ : ഡിസംബര്‍ 14 വരെ അപേക്ഷിക്കാം
കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) തസ്തികയിലേക്ക് 362 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താല്‍പര്യമുള്ളവര്‍ ഐബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അപേക്ഷ അവസാനിക്കുന്ന തീയതി ഡിസംബര്‍ 14
ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 14
തസ്തികയും ഒഴിവുകളും :-
ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 362. തിരുവനന്തപുരത്ത് 13 ഒഴിവുകളാണ് വന്നിട്ടുള്ളത്.
ഒഴിവുകൾ :-
അഗര്‍ത്തല 6
അഹമ്മദാബാദ് 4
ഐസ്വാള്‍ 11
അമൃത് സര്‍ 7
ബെംഗളുരു 4
ഭോപ്പാല്‍ 11
ഭുവനേശ്വര്‍ 7
ചണ്ഡീഗഡ് 7
ചെന്നൈ 10
ഡെഹ്‌റാഡൂണ്‍ 8
ഡല്‍ഹി 108
ഗാങ്‌ടോക്ക് 8
ഗുവാഹത്തി 10
ഹൈദരാബാദ് 6
ഇറ്റാനഗര്‍ 25
ജമ്മു 7
കാലിപോങ് 3
കൊഹിമ 6
കൊല്‍ക്കത്ത 1
ലേ 10
ലക്‌നൗ 12
മീററ്റ് 2
മുംബൈ 22
നാഗ്പൂര്‍ 2
പനാജി 2
പട്‌ന 6
റായ്പൂര്‍ 4
റാഞ്ചി 2
ഷില്ലോങ് 7
ഷിംല 5
സിലിഗുരി 6
ശ്രീനഗര്‍ 14
തിരുവനന്തപുരം 13
വാരാണസി 3
വിജയവാഡ 3
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപമുതല്‍ 56900 രൂപവരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ വിജയം.
അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം.
കെഎസ്‌ഇബി മസ്ദൂര്‍ നിയമനങ്ങള്‍ക്ക് ഇനി പത്താം ക്ലാസ് വേണം; യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റം; വിശദമായറിയാം
തെരഞ്ഞെടുപ്പ്
കമ്ബ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഓഫ്‌ലൈന്‍ എക്‌സാം, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ ഫീസ്
ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 650 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 550 രൂപ.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഐബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. അപേക്ഷ നല്‍കുന്നതിനായി ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ശേഷം ലോഗിന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സ്‌കാന്‍ ചെയ്ത് നല്‍കുക. അപേക്ഷ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക.
