ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പ്രതി പിടിയിൽ
വാരാമ്പറ്റയിൽ ഭാര്യയെയും ഭാര്യ മാതാവിനെയും മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവർക്കാണ് പരിക്കേറ്റത്.
വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ആതിരയുടെ ഭർത്താവ് രാജുവിനെയാണ് വെള്ളമുണ്ട പോലീസ് അല്പസമയം മുമ്പ് പിടികൂടിയത്.
ശനിയാഴ്ച്‌ച രാത്രി ഒൻപതരയോടെയാണ് സംഭവം. മദ്യലഹരി യിൽ രാജു ഇരുവരേയും വെട്ടുകയായിരുന്നു. ഇവരെ മാനന്തവാടി മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആതിരയുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഷോൾഡറിനും പരിക്കുണ്ട്. മാധവിയുടെ തലയ്ക്കാണ് പരിക്ക്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. രാജുവിനെതിരെയുള്ള അഞ്ചാമത്തെ കേസാണിത്. മുൻപും കൊലപാതകശ്രമം, പോലീസുകാരെ മർദിക്കൽ, അടിപിടി തുടങ്ങിയ കേസുകൾ ഇയ്യാൾക്കെതിരെയുള്ള തായി പോലീസ് അറിയിച്ചു.
