November 18, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗം അതിഥി അധ്യാപക നിയമനം. പിഎച്ച്ഡി/നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്ക് മുൻഗണന. ബയോഡേറ്റ നവംബർ 20-നകം wmocollege@gmail. com മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ:

9633424143, 9656718187.

 

പിഎസ്‌സി അഭിമുഖം

 

കൽപ്പറ്റ ജില്ലയിൽ വിദ്യാഭ്യാസ

വകുപ്പിൽ ഹൈസ്കൂൾ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക് (രണ്ടാം എൻസിഎ വിജ്ഞാപനം, കാറ്റഗറി നമ്പർ 228/2024, 229/2024) തസ്തികയിലേക്കുള്ള അഭിമുഖം 20-ന് കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസിൽ നടക്കും.

 

ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കെ-ഫോം (ബയോഡേറ്റ), യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡിന്റെ അസൽ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 202539.

 

 

 

മാനന്തവാടി ∙ മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 22നു രാവിലെ 10നു നടക്കും. 04935 241087. www.marymathacollege.ac.in

 

 


Share
Copyright © All rights reserved. | Newsphere by AF themes.