November 10, 2025

മദ്യപിച്ചെത്തി പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

Share

 

ബത്തേരി : മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. 07.11.2025 തീയതി രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള അരിശമാണ് പ്രകോപന കാരണം. ജി.ഡി ഡ്യൂട്ടി, പാറാവ് എന്നിവരെ കൈ കൊണ്ട് അടിക്കുകയും അസഭ്യം വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കവേ കോളറില്‍ പിടിക്കുകയും ചെയ്തു. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.