November 10, 2025

ഇ-കെവൈസി പുതുക്കാത്ത ഗാര്‍ഹിക സിലിണ്ടറുകളുടെ സബ്‌സിഡി റദ്ദാക്കും ; പുതുക്കാൻ ചെയ്യേണ്ടത്

Share

 

എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിൻ്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്ബനികള്‍. ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും പുതുക്കമമെന്നാണ് തീരുമാനം. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച്‌ 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്കാണ് പരിശോധന നിർബന്ധമാക്കിയത്. കെവൈസി പൂർത്തിയാക്കിയില്ലെങ്കില്‍, എട്ടാമത്തെയും ഒമ്ബതാമത്തെയും സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി തടഞ്ഞുവയ്ക്കും. മാർച്ച്‌ 31 ന് മുമ്ബ് ചെയ്താല്‍, സബ്സിഡി തിരികെ ലഭിക്കും. തീയതിക്കുള്ളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍, സബ്സിഡി റദ്ദാക്കപ്പെടും.

 

നേരത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയവരും കെവൈസി അപ്‌ഡേഷന്‍ മാര്‍ച്ച്‌ 31ന് അകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം സാമ്ബത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്‌സിഡിക്ക് യോഗ്യതയുണ്ടാവില്ല. അടുത്ത ഘട്ടത്തില്‍ സബ്‌സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 9 റീഫില്ലുകള്‍ക്കും ഓരോന്നിനും 300 രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. പണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് അപ്‌ഡേഷന്‍ എന്നാണ് കമ്ബനി വാദം.

 

LPG e-KYC എങ്ങനെ അപ്ഡേറ്റ് ചെയ്യാൻ

 

ഇന്ത്യൻ ഓയില്‍, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് കമ്ബനിയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ അവരുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം. സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല. വെബ്സൈറ്റ്: https://www.pmuy.gov.in/e-kyc.html. സംശയങ്ങള്‍ക്ക് 1800 2333555 എന്ന ടോള്‍ഫ്രീ നമ്ബറില്‍ ബന്ധപ്പെടാം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.