November 10, 2025

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന : ഇന്ന് ഒറ്റയടിക്ക് കൂടിയത് 880 രൂപ 

Share

 

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ആണ് ഇന്ന് മാറ്റം ഉണ്ടായിരിക്കുന്നത്. പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർധിച്ച്‌ 11,295 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 89,480 രൂപ ആയിരുന്നു. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയും ആയിരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയത് ഇന്നാണ്. ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില.

 

അതേസമയം, സ്വര്‍ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 അന്ന് ഒരു പവൻ്റെ വില കവിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.