November 7, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കാവുമന്ദം : തരിയോട് ഗവ. സ്കൂളിൽ ഹയർസെക്കൻഡറി യുപിഎസ്ട‌ി നിയമനം. കൂടിക്കാഴ്ച നവംബർ എട്ടിന് ശനിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർസെക്കൻഡറി തുല്യതാകോഴ്‌സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻബ ത്തേരി, കല്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോ മിക്സ്, പൊളിറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം. വിരമിച്ച അധ്യാപകർ സാക്ഷ്യപത്രം ഹാജരാക്കിയാൽ പ്രതിഫലമില്ലാതെ സന്നദ്ധ അധ്യാപകരായി ക്ലാസെടുക്കുന്നതിന് അവസരം നൽകും.

 

 

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്കുള്ള കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10-നും ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്സ് എന്നീ വിഷയങ്ങൾക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഫോൺ: 04936 202091.

 


Share
Copyright © All rights reserved. | Newsphere by AF themes.