വയനാട്ടിൽ ഇന്ന് നടക്കുന്ന വിവിധ ഇൻ്റർവ്യൂകൾ
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
അമ്പലവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം. യോഗ്യത: ബിപിടി. കൂടിക്കാഴ്ച വെള്ളിയാഴ്ച 10-ന് ആശുപത്രി ഓഫീസിൽ.
*ടെക്‌നീഷ്യൻ നിയമനം*
മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസൽ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി നവംബർ 7 രാവിലെ 11.30ന് കോളജ് ഓഫീസില്‍ നടക്കുന്ന കുടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോണ്‍: 8547005077.
അധ്യാപക ഒഴിവുകൾ
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി ഇന്ന് (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 7907979813
മീനങ്ങാടി: ചണ്ണാളി ഗവൺമെൻ്റ് എൽ.പി സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.റ്റി തസ്‌തികയിലേക്കുള്ള കൂടിക്കാഴ്ച്ച നവംബർ 7 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കുക.
ഇന്റേൺഷിപ്
കൽപ്പറ്റ : വ്യവസായ വകുപ്പിന്റെയും കെ–ഡിസ്കിന്റെയും കീഴിൽ വിവിധ ഗവേഷണ വികസന ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടിൽ ഇന്റേൺഷിപ്പിന് അവസരം. കൂടിക്കാഴ്ച 7നു രാവിലെ 10നു കിൻഫ്രയിലുള്ള ക്ലൈമറ്റ് കോഫി പ്രോജക്ടിൽ. 9747098802. smartcoffeewayanad@gmail.com
