ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റിക്രൂട്ട്മെന്റിന് പി.എസ്.സി വിജ്ഞാപനം : ഏഴാം ക്ലാസ് മാത്രം മതി
കേരള സർക്കാർ ഉടമസ്ഥതയിലുള്ള കമ്ബനികളിലേക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (LGS) റിക്രൂട്ട്മെന്റിന് കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. കേരളത്തിലുടനീളം വിവിധ കമ്ബനികളിലായി പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബർ 03
തസ്തികയും ഒഴിവുകളും
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്ബനികള്‍/ബോർഡുകള്‍/ കോർപ്പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (LGS). പ്രതീക്ഷിത ഒഴിവുകള്‍.
പ്രായപരിധി
18നും 36 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കുന്നതാണ്.
യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം (വനിതകളേയും ഭിന്നശേഷിക്കാരേയും സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്).
ശമ്ബളം
ബന്ധപ്പെട്ട കമ്ബനികള്‍/ബോർഡുകള്‍/കോർപ്പറേഷനുകള്‍ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ ശമ്ബളം അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
