October 31, 2025

ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് നീട്ടി

Share

 

തിരുവനന്തപുരം : ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് നീട്ടിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

 

റേഷൻ കടകള്‍ക്ക് നവംബർ ഒന്നിന് പ്രവർത്തിദിനമായിരിക്കും. ഈ ദിവസത്തെ മാസാദ്യ അവധി നവംബർ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

 

ഭക്ഷ്യഭദ്രതയിലൂടെ സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നവംബർ ഒന്നിന് റേഷൻ വ്യാപാരികള്‍ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപരമായ പ്രാധാന്യം പങ്കുവെക്കും. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് ആദരവ് അർപ്പിക്കാൻ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ യോഗം ചേരും.

 

മന്ത്രി ജി ആർ അനില്‍ പ്രഭാഷണം നടത്തും. ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകാൻ വ്യത്യസ്ത ചുമതലകള്‍ നിർവ്വഹിച്ച ജീവനക്കാർ, റേഷൻ വ്യാപാരികള്‍, ഗതാഗത കരാറുകാർ, ചുമട്ടുതൊഴിലാളികള്‍ എന്നിവർക്ക് അഭിവാദ്യം അർപ്പിക്കും.


Share
Copyright © All rights reserved. | Newsphere by AF themes.