October 16, 2025

സംസ്ഥാന സ്കൂൾ ഗെയിംസ് : ചെസ്സ് ചാമ്പ്യൻഷിപ്പിൽ വയനാട്ടുകാരായ സഹോദരങ്ങൾക്ക് നേട്ടം

Share

 

മീനങ്ങാടി : തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾക്ക് നേട്ടം. മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പം മാലിക്കാല പറമ്പിൽ സുനിൽ – രജിത ദമ്പതികളുടെ മക്കളായ എം.എസ്. അനുരാഗ്, എം.എസ്. അനുഷ എന്നിവരാണ് നേട്ടം കൊയ്തത്. അനുരാഗ് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി ത്രിപുരയിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിനും, സബ്ജൂനിയർ വിഭാഗത്തിൽ അനുഷ നാലാം സ്ഥാനത്തോടെ ജാർഖണ്ഡിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ യോഗ്യത നേടി.

 

അനുരാഗ് തുടർച്ചയായ നാലാം തവണയും, അനുഷ തുടർച്ചയായ മൂന്നാം തവണയുമാണ് കേരളത്തിന്റെ ജേഴ്സി അണിയുന്നത്. ചൂതുപാറ വി.ആർ. സന്തോഷ് ആണ് ചെസ്സ് പരിശീലകൻ. ഇരുവരും മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.


Share
Copyright © All rights reserved. | Newsphere by AF themes.