മഞ്ഞപ്പിത്തം ബാധിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

ബത്തേരി : മഞ്ഞപ്പിത്തം ബാധിച്ച് യുയാവ് മരിച്ചു. നെന്മേനി പഞ്ചായത്തിലെ ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു (43) ആണ് മരിച്ചത്.
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അത്യാസന്ന നിലയിലായ ഷിജുവിന്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടെയാണ് മരണം.
വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ശ്യാമളയാണ് ഷിജുവിന്റെ മാതാവ്. ഭാര്യ: അതുല്യ. മക്കള്‍: സനയ്, സീഹാന്‍.