കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; നാലുപേർക്ക് പരിക്ക്

ബാവലി : ബാവലിക്ക് സമീപം ബേഗൂരിൽ വെച്ച് കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിക്കുകയും ഒരേ കുടുംബത്തിലെ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മാനന്തവാടി കുഴിനിലം പുത്തൻപുര സ്വദേശി ചെമല സഫിയ (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9:30-ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ സഫിയയുടെ ഭർത്താവ് മുഹമ്മദ് കുട്ടി (67), മക്കളായ സത്താർ (30), തസ്ലീന (17), റിഫ് (10) എന്നിവർക്ക് പരിക്കേറ്റു. മാനന്തവാടി കുഴിനിലം സ്വദേശിയും സാന്ത്വനം വളണ്ടിയറുമായ റഷീദിന്റെ മാതാപിതാക്കളും സഹോദരങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഫിയയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.