വയനാട് സ്വദേശിയായ യുവ എഞ്ചിനിയര്‍ പുഴയിൽ മുങ്ങി മരിച്ചു

മാനന്തവാടി : യുവ എഞ്ചിനിയര്‍ പുഴയിൽ മുങ്ങി മരിച്ചു. വാളേരി സ്വദേശിയായ യുവ എഞ്ചിനിയര്‍ വാളേരി ഇടുകുനിയില്‍ അര്‍ജ്ജുന്‍ (23) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. പിതാവ്: നാരായണന്‍, മാതാവ്: പത്മിനി, സഹോദരന്‍: അരുണ്‍. സംസ്‌കാരം ഇന്ന് (ഒക്ടോബര്‍ 4) രാവിലെ 10 മണിക്ക് നടക്കും.
അര്‍ജ്ജുനൊപ്പം ഒഴുക്കില്‍പ്പെട്ട ചോറ്റാനിക്കര എരുവേലി ഞാറ്റും കാലായില്‍ ആല്‍ബിന്‍ എലിയാസിന്റെ മൃതദേഹം വ്യാഴാഴ്ച്ച തന്നെ കണ്ടുകിട്ടിയിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെട്ട രാമമംഗലം ക്ഷേത്രക്കടവില്‍ നിന്ന് നൂറ് മീറ്ററോളം താഴെ നിന്നാണ് വെള്ളിയാഴ്ച അര്‍ജുന്റെ മൃതദേഹം കിട്ടിയത്.