മൂടക്കൊല്ലിയിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിൽ

പുൽപ്പള്ളി : സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് കേഴമാനിനെ വേട്ടയാടി പിടിച്ച സംഘം പിടിയിൽ.
മൂടക്കൊല്ലി സ്വദേശികളായ പഴമ്പിള്ളിയിൽ വീട് അനിൽ മാവത്ത്, റോമോൻ, എള്ളിൽ വീട് വർഗീസ്, കള്ളിയാട്ട് കുന്നേൽ വീട് വിഷ്ണു ദിനേശ് എന്നിവരെയാണ് ചെതലത്ത് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാർ അറസ്റ്റ് ചെയ്തത്. നാടൻ തോക്ക്, കാർ, കാട്ടാടിന്റെ ജഡം എന്നിവയും കണ്ടെടുത്തു. രണ്ടു മാസത്തിനിടെ ഈ മേഖലയിൽ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ കേസ് ആണിത്.
ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അബ്ദുൽ ഗഫൂർ കെ. പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. വി സുന്ദരേശൻ, എം. എസ് സുരേഷ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ഷൈനി. സി, അനീഷ. പി, രഞ്ജിത്ത് സി. വി, അശോകൻ പി. ബി രവി ഫോറെസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.