October 4, 2025

മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ച സംഭവം കൊലപാതകം ; പ്രതി അറസ്റ്റിൽ

Share

 

ബത്തേരി : മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ച സംഭവം കൊലപാതകം, പ്രതി അറസ്റ്റിൽ. പഴേരി കുപ്പാടി, പോണയേരി വീട്ടിൽ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ വ്യാഴാഴ്ച (25.09.2025) രാത്രിയിൽ പഴേരിയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ അനസ് പഴേരി മംഗലത്ത് വില്യംസ് (50) എന്നയാളെ അതിക്രൂരമായി കൈ കൊണ്ട് മർദ്ദിക്കുകയും കാല് കൊണ്ട് വയറിനും നെഞ്ചിലും ചവിട്ടുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് ബത്തേരി ഗവ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27.09.2025 ന് വില്യംസ് മരണപ്പെടുകയുമായിരുന്നു.

 

വയറിനും നെഞ്ചിനുമേറ്റ സാരമായ പരിക്കാണ് മരണകാരണം. അനസ് മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എൻ.പി രാഘവന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.