സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറി : ബസ് ജീവനക്കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

മാനന്തവാടി : മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലേക്ക് പോകുവാന്‍ വേണ്ടി കെ എസ്ആര്‍ ടി സി ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക അവയവം കാണിക്കുകയും, ലൈംഗിക വീഡിയോ കാണിക്കുകയും ചെയ്ത സ്വകാര്യ ബസ്സ് ജീവനക്കാരനായ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കൊട്ടാരക്കുന്ന് പനച്ചിക്കല്‍ വീട് സുജിത്ത് (25) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ സുജിത്തിനെ റിമാണ്ട് ചെയ്തു.
മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി. റഫീഖിന്റെ നേതൃത്വത്തില്‍ എസ്.ഐ സിഷ.വി, എ.എസ്.ഐ ഷമ്മി, സി.പി.ഒ മാരായ രഞ്ജിത്ത് കെ.വി, ശ്രീജിത്ത് എ.ബി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.