ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്നയാൾ പിടിയിൽ

മേപ്പാടി : കേസിന് കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്നയാൾ പിടിയിൽ. മുപ്പൈനാട് വട്ടത്തുവയൽ വൃന്ദാവൻ വീട്ടിൽ വിനോദ് (53) ആണ് പിടിയിലായത്. 2016 ൽ കുടുംബവഴക്കിനെ തുടർന്നുള്ള വിരോധത്തിൽ സഹോദരനെ തടഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ജാമ്യമെടുത്ത് പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ ആർ റെമിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.