19 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം : ഒക്ടോബർ 15 വരെ അപേക്ഷിക്കാം

19 തസ്തികകളില്‍ പി എസ് സി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി അടുത്ത മാസം 15.
ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തിലേക്ക് അസ്സിസ്റ്റന്റ് എൻജിനീയർ, ട്രെയ്നിംഗ് ഇൻസ്ട്രക്ടർ(എം എം വി), വനിതാ അസ്സിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ, ട്രാഫിക് സൂപ്രണ്ട്, എൻജിനീയറിംഗ് അസ്സിസ്റ്റന്റ് ഗ്രേഡ് രണ്ട്, അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്‌സ് അസ്സിസ്റ്റന്റ്/അക്കൗണ്ട്‌സ് ക്ലാർക്ക്/അസ്സിസ്റ്റന്റ് മാനേജർ/അസ്സിസ്റ്റന്റ് ഗ്രേഡ് രണ്ട്, അക്കൗണ്ട്സ് ഗ്രേഡ് രണ്ട്, സ്റ്റോർ അസ്സിസ്റ്റന്റ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍.