September 17, 2025

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : 160 രൂപ കുറഞ്ഞു

Share

 

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 6,550 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില മാറ്റമില്ലാതെ 137 രൂപയില്‍ തുടരുന്നു.

 

യുഎസ് ഫെഡറല്‍ റിസർവിന്റെ ധനനയ തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച (സെപ്റ്റംബർ 17) രാവിലെ എംസിഎക്‌സില്‍ സ്വർണ്ണത്തിന്റെ വില കുറഞ്ഞു. രാവിലെ 9:10 ഓടെ എംസിഎക്സ് ഗോള്‍ഡ് ഒക്ടോബർ ഫ്യൂച്ചറുകള്‍ 0.25 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,09,884 രൂപ എന്ന നിലയിലെത്തി. തൊഴില്‍ വിപണി മന്ദഗതിയിലായതും പണപ്പെരുപ്പവും കണക്കിലെടുത്ത് യുഎസ് ഫെഡ് പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സൈക്കിളില്‍ സെൻട്രല്‍ ബാങ്ക് മൊത്തത്തില്‍ 75-100 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചേക്കാമെന്നും ഇത് സ്വർണ്ണ വില വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു. ഡോളർ സൂചികയിലെ ചാഞ്ചാട്ടം, യുഎസ്-ഇന്ത്യ വ്യാപാര കരാറിലെ അപ്‌ഡേറ്റുകള്‍, എഫ്‌ഒ‌എം‌സി നയ തീരുമാനം എന്നിവ മൂലം ഈ ആഴ്ച സ്വർണ വില ചാഞ്ചാട്ടത്തോടെ തുടരുമെന്നാണ് കരുതുന്നത്.

 

ഒരു പവന് നല്‍കേണ്ടത്

 

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,920 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ തുക നല്‍കേണ്ടതായി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ഇതിന് പുറമെ സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 88,650 രൂപയെങ്കിലും ആവശ്യമായി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച്‌ കൂടുതല്‍ പണിക്കൂലി ഈടാക്കാന്‍ സാധ്യതയുളളതിനാല്‍ വിലയിലും വ്യത്യാസമുണ്ടാകും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.