September 16, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ താത്ക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക്/ ബി.ഇയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 10 ന് കോളേജില്‍ എത്തണം. മത്സര പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍- 04936247420

 

 

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

 


Share
Copyright © All rights reserved. | Newsphere by AF themes.