ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ മുതല്‍

ഡല്‍ഹി : ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റവുമായി ഐആര്‍സിടിസി. ഒക്ടോബര്‍ ഒന്നു മുതല്‍ ആധാര്‍ ബന്ധിപ്പിച്ച ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്ക് മാത്രമേ ഒരു ട്രെയിനിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചാല്‍ ആദ്യ 15 മിനിറ്റിനുള്ളില്‍ ബുക്ക് ചെയ്യാനാവുകയുള്ളൂ.ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ജനറല്‍ ടിക്കറ്റുകള്‍ ആദ്യ മിനിറ്റുകളില്‍ റിസര്‍വ് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുകയാണ്.
ട്രെയിന്‍ ടിക്കറ്റ് ദുരുപയോഗം തടയുന്നതിനൊപ്പം യഥാര്‍ഥ ഉപയോക്താക്കള്‍ക്ക് റിസര്‍വേഷന്‍ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. നിലവില്‍ തത്കാല്‍ ബുക്കിങ്ങിന് മാത്രമേ ആധാര്‍ നിര്‍ബന്ധമുള്ളൂ. എന്നാല്‍ ആഘോഷകാലത്തും മറ്റും സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്ന സമയത്തുതന്നെ ടിക്കറ്റ് തീരാറുണ്ട്. ഇതില്‍ കൃത്രിമം കാണിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ബുക്കിങ് നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നത്.
അതേസമയം ഇന്ത്യന്‍ റെയില്‍വേയുടെ കംപ്യൂട്ടറൈസ്ഡ് പിആര്‍എസ് കൗണ്ടറുകളില്‍ ജനറല്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരും. അംഗീകൃത റെയില്‍വേ ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് ആദ്യ ദിവസത്തെ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ 10 മിനിറ്റ് നിയന്ത്രണവും മാറ്റങ്ങളൊന്നുമില്ലാതെ തുടരും.
പുതിയ നിയമം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം. ഒരാള്‍ക്ക് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് നവംബര്‍ 15 ന് യാത്ര ചെയ്യണമെന്നിരിക്കട്ടെ. ഈ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സെപ്തംബര്‍ 16ന് രാത്രി 12:20ന് ആരംഭിക്കും. ഈ സമയം മുതല്‍ 12:35 വരെ ആധാര്‍ വെരിഫൈ ചെയ്ത ഐആര്‍സിടിസി അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. ആധാര്‍ ഇല്ലാത്തവര്‍ക്ക് ഈ 15 മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. ഈ സമയത്താണ് സാധാരണയായി ടിക്കറ്റിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നത്.
ദീപാവലി, ഛാത് പൂജ, ഹോളി തുടങ്ങിയ പ്രധാന ഉത്സവങ്ങളിലും വിവാഹ സീസണുകളിലും ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. യാത്രയുടെ 60 ദിവസം മുന്‍പ് ബുക്കിംഗ് ആരംഭിക്കുമ്ബോള്‍ത്തന്നെ ടിക്കറ്റ് കിട്ടാനായി തിരക്ക് കൂടും. ഇത് തത്കാല്‍ ബുക്കിങ്ങിന് സമാനമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഈ സമയങ്ങളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള നിയമം ബുക്കിങ് കൂടുതല്‍ സുതാര്യമാക്കുമെന്നും ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ക്രമക്കേടുകള്‍ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇതാദ്യമായല്ല ആധാര്‍ കാര്‍ഡ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. ജൂലായ് 1 മുതലാണ് തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാക്കിയത്. ആധാര്‍ ഇല്ലാത്തവര്‍ക്ക് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. ട്രെയിന്‍ ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ യാത്രക്കാര്‍ ഒക്ടോബര്‍ 1ന് മുന്‍പ് തന്നെ ആധാര്‍ നമ്ബര്‍ ഐആര്‍സിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക. നിലവിലെ നിയമം അനുസരിച്ച് യാത്ര ചെയ്യുന്നതിന് 60 ദിവസം മുന്‍പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.