November 2, 2025

ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്നു : ഭാര്യ അറസ്റ്റില്‍

Share

 

പുല്‍പ്പള്ളി : ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രന്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്തു.

 

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. പുലര്‍ച്ചെ മൂന്നു മണിയോടെ ശുചിമുറിയില്‍ പോകുന്നതിനായി കട്ടിലില്‍നിന്നും എഴുന്നേറ്റ ചന്ദ്രന്‍ നിലത്തുവീണെന്നു പറഞ്ഞായിരുന്നു ഭവനി അയല്‍വാസികളേയും ബന്ധുക്കളേയും കൂട്ടി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ മരണം സ്ഥീരീകരിച്ചു. മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മരണ കാരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോണിച്ചിറ പോലീസ് ചന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

 

ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. സ്ഥിരംമദ്യപാനിയായ ചന്ദ്രന്‍ വീട്ടില്‍വന്ന് സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്നും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് ഭവാനി പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. സംഭവ ദിവസം ഇരുവരും തമ്മിലുള്ള വഴക്കിനിടെ ഭവാനി ചന്ദ്രന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.