വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 രാവിലെ 11ന് കോളേജ് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 204569
മാനന്തവാടി ഗവ. കോളേജിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് സെപ്റ്റംബര്‍ 12 രാവിലെ 10.30ന് കോളേജ് ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് യോഗ്യതാ സര്‍ഫിക്കറ്റുകളുടെ അസലും ഒരു പകര്‍പ്പുമായി അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ – 04935 240351
സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ബോട്ടണി (സീനിയർ) നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 12-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
കൊയിലേരി ആറാട്ടുതറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.