September 9, 2025

പുതിയ കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ ? വൻ വിലക്കുറവ് പ്രഖ്യാപിച്ച്‌ കമ്പനികള്‍, എല്ലാ മോഡലുകളുടേയും വില കുറയും

Share

 

പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടാഴ്ച കൂടി കാത്തിരുന്നാല്‍ വമ്ബന്‍ ആനുകൂല്യം കിട്ടും. കാറുകളുടെ ജിഎസ് ടി നിരക്കില്‍ കുറവു വരുത്തിയതോടെ രാജ്യത്തെ എല്ലാ കാര്‍ കമ്ബനികളും വിവിധ മോഡലുകളുടെ വില കുറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാരുതിയുടെ ഓള്‍ട്ടോ കെ 10 മോഡലിന് 40,000 രൂപ കുറയുമ്ബോള്‍ ഇന്നോവ ക്രിസ്റ്റക്ക് 1,80,000 രൂപയാണ് കുറയുന്നത്.

 

കാറുകളുടെ ജിഎസ് ടി കുറച്ചതോടെ കാര്‍ കമ്ബനികളെല്ലാം വിലക്കുറവ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. 1200 സിസി വരെയുള്ള പെട്രോള്‍ കാറുകളുടേയും 1500 സിസി വരെയുള്ള ഡീസല്‍ കാറുകളുടേയും നികുതിയാണ് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചത്. മാരുതി, ഹ്യുണ്ടായ്, ടാറ്റാ, റെനോ, മഹീന്ദ്ര തുടങ്ങി എല്ലാ പ്രധാന കമ്ബനികളും മോഡലുകളുടെ വില കുറച്ചു.

 

മാരുതി ഓള്‍ട്ടോക്ക് 40000 രൂപയും ഡിസൈറിന് 60000 രൂപയുമാണ് കുറയുക. ഐ ടണ്‍ വില 40,000 രൂപ കുറയും. ഹ്യുണ്ടായ് യുടെ ജനപ്രീയ മോഡലായ ക്രെറ്റക്ക് 40000 രൂപയോളം കുറയും. വലിയ കാറുകളുടെ ജിഎസ് ടി നിരക്ക് 40 ശതമാനം തന്നെയാണെങ്കിലും അതൊടൊപ്പമുണ്ടായിരുന്ന സെസ് എടുത്തു കളഞ്ഞു. ഇതോടെ വലിയ കാറുകളുടേയും വില കുറയും. ബിഎംഡബ്ല്യൂവിന്‍റെ ഉയര്‍ന്ന മോഡലിന് 8.9 ലക്ഷം രൂപയാണ് കുറയുന്നത്. ഫോര്‍ച്ച്‌യൂണറിന് 3.3 ലക്ഷം രൂപയും ഇന്നോവ ക്രിസ്റ്റക്ക് 1.8 ലക്ഷം രൂപയും കുറയും. ടാറ്റാ സഫാരിക്ക് ഒന്നര ലക്ഷം രൂപയും ടാറ്റാ നെക്സോണിന് ഒന്നേ കാല്‍ ലക്ഷം രൂപയും കുറയും.

 

ഈ മാസം 22 മുതലാണ് നിരക്കുകള്‍ കുറയുക. വില കുറച്ചുള്ള പ്രഖ്യാപനം വന്നതോടെ കാര്‍ ഷോറൂമുകളില്‍ ബുക്കിംഗ് പുതിയ നിരക്കില്‍ സ്വീകരിച്ചു തുടങ്ങി. എന്നാല്‍ നികുതി കുറയുന്നത് അറിയാതെ ഓണക്കാലത്തേക്ക് കാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഡെലിവറിയെടുത്തവര്‍ക്ക് പണികിട്ടി. അവര്‍ക്ക് നിലവിലുള്ള ഉയര്‍ന്ന നികുതി നല്‍കേണ്ടി വന്നു. കുറഞ്ഞ നികുതി നിലവില്‍ വരുന്ന ഈ മാസം 22 വരെ കാര്‍ ഷോറൂമുകളില്‍ ഇനി കാര്യമായ കച്ചവടമുണ്ടാകില്ല. 22 ന് ശേഷം കാര്‍ ഡെലിവറിക്ക് തിരക്ക് കൂടാനും സാധ്യതയുണ്ട്.

 

നവരാത്രി, ദീപാവലി സമയത്തെ ഓഫര്‍ കൂടി വരുമ്ബോള്‍ കൂടുതല്‍ ആനുകൂല്യം കാര്‍ വാങ്ങുന്നവര്‍ക്ക് കിട്ടിയേക്കും. നികുതി കുറച്ചത് കാര്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ നിര്‍മ്മാതാക്കളുടെ സംഘടന. പുതിയ കാറുകളുടെ വില കുറയുന്നത് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിക്ക് തിരിച്ചടിയായി. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില കാര്യമായി കുറച്ചാലേ കച്ചവടം നടക്കൂ എന്നതാണ് ഈ മേഖലയിലെ ഇപ്പോഴത്തെ സ്ഥിതി.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.