August 29, 2025

വീടിന്റെ വാതിൽ കത്തിച്ച് മോഷണശ്രമം നടത്തിയയാൾ അറസ്റ്റിൽ

Share

 

സുൽത്താൻ ബത്തേരി : ശാന്തിനഗറിൽ ആളില്ലാത്ത വീടിന്റെ മുൻവാതിൽ കത്തിച്ച് അകത്തുകയറി മോഷണശ്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. നെന്മേനി മാടക്കര പൊന്നംകൊല്ലി പനക്കൽ വീട്ടിൽ രതീഷി (42) നെയാണ് ബത്തേരി പോലീസ് വടുവൻചാലിൽ നിന്ന് അറസ്റ്റു ചെയ്തത്. ബത്തേരി കോട്ടക്കുന്ന് ശാന്തിനഗറിൽ ബിജെപി നേതാവ് പി.സി. മോഹനന്റെ വീട്ടിലാണ് കഴിഞ്ഞദിവസം പുലർച്ചെ മോഷണശ്രമമുണ്ടായത്.

 

തലേന്ന് ഇയാളെ പ്രദേശത്ത് കാണുകയും ഇരുമ്പു പൈപ്പും കമ്പിയുമടക്കമുള്ള സാധനങ്ങൾ കൊണ്ടുപോകാൻശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. വാതിൽ കത്തിച്ചശേഷം അകത്തുകടക്കു കയായിരുന്നു. വീടിനകത്തുണ്ടായിരുന്ന ടെലിവിഷൻ പുറത്തുകൊണ്ടുവന്നുവെച്ച നിലയിലാണ് കണ്ടെത്തിയത്. ശബ്ദംകേട്ട് ഹൗസിങ് കോളനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മറ്റുള്ളവരെ വിളിച്ച് എത്തിയപ്പോഴേക്കും പ്രതി മതിൽചാടി രക്ഷപ്പെടുകയായിരുന്നു. തലേന്ന് കണ്ടയാളെപ്പോലുള്ള ആളാണ് മോഷ്ടാവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് ചിലർ പ്രതിയെക്കുറിച്ച് പോലീസിന് സൂചന നൽകുകയും പോലീസ് പിടികൂടുകയും ചെയ്തത്. ഈ മാസം അഞ്ചിന് ഫെയർ ലാൻഡിൽ നടന്ന സമാനസം ഭവത്തിന് പിന്നിലും ഇയാളാകാമെന്ന സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

 

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ബത്തേരി പോലീസ് ഇൻസ്പെക്ടർ രാഘവൻ, എസ്.ഐ.മാരായ കെ.കെ. സോബിൻ, രവീന്ദ്രൻ, ബിൻഷാദ്, എ.എസ്.ഐ ഗഫൂർ, സീനിയർ സിപിഒമാരായ മുസ്തഫ, ഡോനിത്, സിപിഒമാരായ അനിൽ സജീവൻ, മിഥിൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.