കെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി നേടാന്‍ അവസരം. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനമങ്ങളാണ് നടക്കുന്നത്. യോഗ്യരായവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.
അവസാന തീയതി: സെപ്റ്റംബര്‍ 15
തസ്തിക & ഒഴിവ്
കെഎസ്‌ആര്‍ടിസി-സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.
പ്രായപരിധി
25 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരായിരിക്കണം.
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
മുപ്പതില്‍ അധികം ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ് പരിചയം ഉണ്ടായിരിക്കണം.
വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുളള അറിവും അഭികാമ്യം.
ഒരു കണ്ടക്ടര്‍ക്കാവശ്യമായ സാമാന്യകണക്കുകള്‍ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.
മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.
ശമ്ബളം
പ്രതിദിനം ഒരു ഡ്യൂട്ടിയും, ആഴ്ച്ചയില്‍ ഒരു വീക്കിലി ഓഫും മാത്രമേ അനുവദിക്കൂ. ഒരു ഡ്യൂട്ടിക്ക് 715 രൂപ പ്രതിദിനം കൂലിയായി ലഭിക്കും.
പുറമെ കിലോമീറ്റര്‍ അലവന്‍സ്, നൈറ്റ് അലവന്‍സ്, കളക്ഷന്‍ ബാറ്റ എന്നിവ ലഭിക്കും.
പിഎഫ് മറ്റ് ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതാണ്.
തെരഞ്ഞെടുപ്പ്
അപേക്ഷകള്‍ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കും. ശേഷം എഴുത്ത് പരീക്ഷയും, ഡ്രൈവിങ് ടെസ്റ്റും നടത്തും. തുടര്‍ന്ന് ഇന്റര്‍വ്യൂ കൂടി നടത്തി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വിജയകരമായി ട്രെയിനിംഗ് പൂര്‍ത്തീകരിക്കുന്നവര്‍ നിര്‍ബന്ധമായും കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ രണ്ടു വര്‍ഷം (ഒരു വര്‍ഷം 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനം അനുഷ്ഠിക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം താമസ സ്ഥലത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 10 ദിവ സത്തിനകം ഹാജരാക്കിയിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്ടര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കാം.
വെബ്‌സൈറ്റ്: https://cmd.kerala.gov.in/recruitment