മരക്കടവിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപ്പള്ളി : ബാവലിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 695 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി മുക്കിൽ പീടിക നെഞ്ചിൻ പുരം വീട്ടിൽ എൻ.എൻ നിധിഷ് (24) ആണ് പിടിയിലായത്. വൈത്തിരി വെള്ളാർമല മൂലവളപ്പിൽ കാട്ടി എന്ന് വിളിക്കുന്ന അനൂപിനെയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു.
നിധിഷിനെ സംഭവസമയം അറസ്റ്റ് ചെയ്യുകയും അനൂപ് ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. നിധിഷ് മുമ്പും കഞ്ചാവ് കേസിൽ വാറണ്ട് പ്രതിയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
കേരള മൊബൈൽ ഇന്റർവേഷൻ യൂണിറ്റ് പാർട്ടിയും എക്‌സൈസ് റേഞ്ച് ഓഫീസ് സുൽത്താൻ ബത്തേരി പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിനേശൻ ഇ.സി, പ്രിവന്റിവ് ഓഫീസർ ജോണി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ എ, അജയ് കെഎ , ചന്ദ്രൻ പി.കെ, മനു കൃഷ്ണൻ, പ്രിവന്റ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.