മജ്ജ മാറ്റിവെക്കാൻ പ്ലസ് വൺ വിദ്യാർഥി സുമനസുകളുടെ സഹായം തേടുന്നു

മാനന്തവാടി : തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ പനവല്ലി ഏഴാം വാർഡ് കാളിന്ദി ഉന്നതിയിൽ താമസിക്കുന്ന ഷാജി പുഷ്പ ദമ്പതികളുടെ മകൻ അഭിഷേക് ഒരു വർഷക്കാലമായി ബ്ലഡ് ക്യാൻസർ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 16 വയസ്സു മാത്രം പ്രായമുള്ള പയ്യമ്പള്ളി സെന്റ് കാതറിൻ എച്ച്എസ്എസ് പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അഭിഷേകിന് അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. 30 ലക്ഷം രൂപ വരെ ചിലവ് വരും എന്നാണ് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. കൂലിപ്പണിക്കാരായ ഈ നിർധന കുടുംബത്തിന് ഈ ഭീമമായ തുക താങ്ങാവുന്നതിനും അപ്പുറമാണ്.അഭിഷേകിന്റെ അനുജൻ അഖിലേഷിന്റെയോ അനുജത്തി ആര്യയുടെയോ മജ്ജ എടുത്ത് അഭിഷേകിന്റെ ശസ്ത്രക്രിയ നടത്തണമെന്നാണ് കുടുംബം തീരുമാനിച്ചിട്ടുള്ളത്. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഈ കുടുംബം ഒരു വർഷക്കാലമായി മകന്റെ ചികിത്സയുമായി ബുദ്ധിമുട്ടുകയാണ്. അഭിഷേകിന്റെ ചികിത്സക്ക് വേണ്ടി ജനകീയമായി കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണൻ രക്ഷാധികാരിയായും,ജെയിംസ് പനവല്ലി ചെയർമാനും,കെ ആർ ജിതിൻ കൺവീനറുമായി പ്രവർത്തിക്കുന്ന ചികിത്സ സഹായ കമ്മിറ്റി ഗ്രാമീൺ ബാങ്കിന്റെ കാട്ടിക്കുളം ശാഖയിൽ ജോയിന്റ് അക്കൗണ്ട് എടുക്കുകയുംഅഭിഷേകിന്റെ അമ്മയുടെ പേരിൽ ഗൂഗിൾ പേ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് എത്രയും വേഗം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടതിനാൽ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും പിന്തുണയും അഭ്യർത്ഥിക്കുകയാണ് ചികിത്സാ സഹായ കമ്മറ്റി.
ACCOUNT NUMBER=40404101140712
IFSC CODE=KLGB0040404
KERALA GRAMIN BANK KATTIKULAM BRANCH
GOOGLE PAY NUMBER
9778484297
കൂടുതൽ വിവരങ്ങൾക്ക്
ചെയർമാൻ
ജെയിംസ് പനവല്ലി ,9846486022 കൺവീനവർ
കെ ആർ ജിതിൻ 9747373171