കൽപ്പറ്റയിലെ ടൂറിസ്റ്റ് ഹോമിൽ മെത്തഫിറ്റനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മേപ്പാടി റിപ്പൺ പുൽപ്പാടൻ വീട്ടിൽ മുഹമ്മദ് ആഷിക്ക് (22), കാപ്പൻകൊല്ലി കർപ്പൂരക്കാട് ചാക്കേരി വീട്ടിൽ സി ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തൻ പീടികയിൽ മുഹമ്മദ് റാഫി (22) എന്നിവരെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കൽപ്പറ്റ ആനപ്പാലത്തിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ഇവരിൽ നിന്ന് 1.73 ഗ്രാം മെത്തഫിറ്റമിൻ പിടിച്ചെടുത്തു. കൽപ്പറ്റ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.അജലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.