കാറിൻ്റെ സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ : യുവാവ് പിടിയിൽ

ബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.
മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 64 ഇ 3401 നമ്പർ ഇന്നോവ കാർ നിർത്തിച്ച് പരിശോധിച്ചതിൽ സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. വാഹനവും പോലീസ് പിടിച്ചെടുത്തു.
ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. എ എസ് ഐ മാരായ സനൽ, ബിപിൻ, എസ് സി പി ഒ മാരായ വി കെ ഹംസ, ലെബനാസ്, സിപിഒ അനിൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.