ആശ്വാസം! സ്വര്‍ണവിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ കഴിഞ്ഞ ദിവസമാണ് ഇടിവം സംഭവിച്ചത്. ഇന്നലെ 80 രൂപയുടെ ഇടിവ് ഉണ്ടായത്. തുടർന്ന് ഇന്നും സ്വർണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് 40 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74200 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9275 രൂപയായി.
ഇന്നലെ 74,240 രൂപയായിരുന്നു ഒരു പവന്റെ വില. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 9280 രൂപയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും കുറഞ്ഞത്. ആഗസ്ത് എട്ടിന് സര്‍വകാല റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവില കുറയുകയായിരുന്നു. ഇതോടെ 1560 രൂപയാണ് കുറഞ്ഞത്. ഒരാഴ്ച കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്.
ജൂലൈ 23-ാം തീയതി 75,000 രൂപ കടന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞിരുന്നു. ആഗസ്റ്റ് ഒന്നാം തീയതി 73000-ത്തിനു മുകളില്‍ രേഖപ്പെടുത്തിയ സ്വർണവില പിന്നീട് കുതിച്ച് ഉയരുകയായിരുന്നു. ആഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 73200 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.